മീദീനെ ആ ചെറ്യേ സ്പാൻണ്ടറുങ്ങട് ഇട്തെ...1988 ൽ ശ്രീനിവാസൻ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന വെള്ളാനകളുടെ നാട്ടിലെ സുലൈമാനെയും മൊയ്ദീനെയും അറിയാത്ത ആളുകളുണ്ടാവില്ല,അത്രക്കും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സുലൈമാനെ ഒരാൾക്കും മറക്കാനുമാവില്ല.27വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാൻ വീണ്ടും ഒരു മൊയ്ദീൻ വരികയാണ്.1960കളിലെ മൊയ്ദീൻന്റെയും കഞ്ചനമലയുടെയും യഥാർത്ഥ പ്രണയകഥ സെല്ലുലോയിടിലേക്ക് പകർത്തുകയാണ്.ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന എന്ന് നിന്റെ മൊയ്ദീൻ എന്ന സിനിമയിലൂടെയാണ് മൊയ്ദീനും കാഞ്ചനയും നമുക്ക് മുന്നിലെത്തുന്നത്.പ്രിഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ മരിയാനിലൂടെയും,ബാങ്കളൂർ ഡെയ്സിലൂടെയും നമ്മെ അത്ഭുതപ്പെടുത്തിയ പാർവതിയാണ് നായികയാകുന്നത്.ടോവിനോ തോമസ്,ബാല,ലെന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.പികെറ്റ്43 എന്ന സൂപർ ഹിറ്റ് ചിത്രത്തിന് ശേഷം ജെ ടി ജോണ്‍ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് എന്ന് നിന്റെ മൊയ്ദീൻ.രമേശ് നാരായണനും-ജയചന്ദ്രനും സംഗീതം നിർവഹിക്കുന്ന ചിത്രം ഏപ്രിലിനു തിയ്യറ്ററുകളിൽ എത്തും എന്ന് പ്രതീക്ഷിക്കാം.പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിനു സോഷ്യൽ മീഡിയകളിൽ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നു.www.kampiliputhappu.blogspot.com