8 Mar 2015

How old Are You? Going to Tamil

ജാനകി തിരിച്ചു വരികയാണ്......

മഞ്ചു ചേച്ചി ഒരിടവേളക്ക് ശേഷം തിരിച്ചു വന്ന സിനിമയായിരുന്നു റോഷൻ അന്ട്രൂസിന്റെ ഹൌ ഓൾഡ്‌ ആർ യു.മഞ്ചു വാരിയരുടെ ആ പഴയ കഴിവ് വന്നില്ലെങ്കിലും മഞ്ചു നന്നായി പെർഫൊർമ് ചെയ്ത സിനിമയായിരുന്നു അതു 2014ൽ ഇറങ്ങിയ സിനിമകളിൽ ഹിറ്റായ സിനിമകളിൽ ഒന്ന് ഹൌ ഓൾഡ്‌ അർ യു ആയിരുന്നു.36വയസ്സിനു മുകളിലുള്ള ഒരു സാധാരണ കുടുംബിനിയുടെ കഥ പറഞ്ഞ ചിത്രത്തിൽ കുഞ്ചാക്കോ ബോബനായിരുന്നു നായക വേഷം കൈകാര്യം ചെയ്തത്.
മലയാളത്തിലെ മികച്ച വിജയത്തിന് ശേഷം ഹൌ ഓൾഡ്‌ ആർ യു തമിഴിൽ രംഗപ്രവേശനം നടത്തുമ്പോൾ നായികയായി  കേരളക്കര മഞ്ചു വാരിയരുടെ തിരിച്ചു വരവു പ്രതീക്ഷിച്ച പോലെ തമിഴ് ഉലകം കാത്തിരിക്കുന്ന ജ്യോതികയാണ് അഭിനയിക്കാൻ എത്തുന്നത്‌.പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് റോഷൻ ആണ്ട്രൂസ് തന്നെയാണ്.7വർഷത്തിനു ശേഷം ജ്യോതിക വെള്ളിതിരയിലെതുമ്പോൾ സംവിധാനം ചെയ്യുന്നത് സുര്യ ആണ്.ചാക്കോച്ചൻ ചെയ്ത വേഷം ചെയ്യുന്നത് റഹ്മാൻ ആണെന്നാണ് അവസാനം കിട്ടിയ വാർത്ത.പക്ഷെ സിനിമയുടെ ടൈറ്റിൽ 36+ വയധിനിലെ എന്നതാണെന്ന് കണ്‍ഫൊർമ് ചെയ്തിട്ടില്ല.എന്ത് തന്നെയായാലും സിനിമ തമിഴ് നാട്ടിൽ ഒരു കോളിളക്കം സ്രുഷ്ട്ടിക്കുമെന്ന കാര്യം  ഉറപ്പാണ്.
പക്ഷെ കമ്പിളിപുതപ്പിന്റെ ചോദ്യം ഇതാണ് സിനിമയിൽ നായകനായി സൂര്യക്ക് അഭിനയിച്ചു കൂടെ ഒന്നുമില്ലെങ്കിലും സ്വന്തം ഭാര്യ അല്ലെ അഭിനയിക്കുന്നത്.ചിലപ്പോൾ ആളുകൾ ചേച്ചിയാണോ എന്ന് തെറ്റിദ്ധരിക്കും എന്ന് കരുതിയിട്ടാകും.  
www.kampiliputhappu.blogspot.com