8 Mar 2015

ഇഷ്ടമായിരുന്നു ആ പഴയ കള്ളൻ മാധവനെ

കള്ളൻ മാധവനെയും,ചന്തുപൊട്ടായ രാധാകൃഷ്ണനെയും ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല.ഒരു കാലത്ത് തിയ്യട്ടരുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച മിക്ക സിനിമകളും ദിലീപിന്റെ ആയിരുന്നു.പുതുമയാർന്ന,വ്യത്യസ്തമാർന്ന വേഷങ്ങൾ കൊണ്ട് നമ്മൾ പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു ആ ദിലീപിനെ നമുക്കിന്നു കാണാൻ കഴിയില്ല എന്നത്
കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിലെ ദിലീപ് സിനിമകൾ എടുത്തു നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും,റിംഗ്മാസ്റെർ അല്ലാതെ ഒരു ഹിറ്റ്‌ പോലും 2013നു ശേഷം ദിലീപിന് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് ആ മഹാ നടന്റെ അതപധനമാണോ സൂചിപ്പിക്കുന്നത്?1990-2010 കാലകട്ടങ്ങളിലെ ദിലീപ് സിനിമകൾ എടുത്തു നോക്കിയാൽ ആ ദിലീപ് തന്നെയാണോ എന്ന് നമുക്ക് തോന്നിപ്പോകും.മറ്റുള്ള സൂപർ താരങ്ങളും ഇങ്ങനെയാണെങ്കിലും അവർ കുറച്ചു കൂടെ സെലെക്റ്റീവ് ആണ്,എന്നാൽ ദിലീപിന്റെ ഈ അടുത്ത് ഇറങ്ങിയ വില്ലാളി വീരൻ,അവതാരം,നാടോടി മന്നൻ,ശ്രിംഗാര വേലൻ,സൌണ്ട് തോമ തുടങ്ങിയവയെല്ലാം മോഷം സിനിമ എന്നതിലുപരി ദിലീപ് എന്ന നടന്റെ മോശം അഭിനയം കൂടിയായിരുന്നു.പഞ്ജാബി ഹൗസിലെയും പറക്കും തളികയിലെയും ആക്ഷൻ ചിത്രമായ ഡോണിലെയും  ഉണ്ണികൃഷ്ണനെ നമുക്കിപ്പോൾ കാണാൻ സാധിക്കുന്നില്ല.ഇനി 2015ൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ലൈഫ് ഓഫ് ജോസുകുട്ടി മാത്രമാണ് പ്രതീക്ഷ.ദിലീപ്  താങ്കളിൽ നിന്നും ഞങ്ങൾ ആ പഴയ ദിലീപിനെ ആഗ്രഹിക്കുന്നു......
www.kampiliputhappu.blog

No comments: