3 Mar 2015

Ottamandaaram Review by Bhadran Praveen Sekhar


ഒറ്റ മന്ദാരം


കയ്പ്പേറിയ ജീവിത യാഥാർത്ഥ്യങ്ങളെയും, നമ്മൾ അറിയാതെ പോയ ചില വാർത്തകളെയും ഉൾക്കൊള്ളിച്ചു കൊണ്ട് കഥ പറയാൻ ശ്രമിച്ച സിനിമയാണ് ഒറ്റ മന്ദാരം. ചിലരുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ എത്ര കണ്ട് ഒരു സിനിമയിലേക്ക് പകർത്തിയെഴുതിയാലും നമ്മൾ പ്രേക്ഷകർ അതിനെ വെറുമൊരു കഥ മാത്രമായി കാണും . തീവ്രമായി അവതരിപ്പിക്കേണ്ടിയിരുന്ന അത്തരമൊരു കഥയെ എത്രത്തോളം മികവുറ്റതാക്കാൻ സംവിധായകനായ വിനോദ് മങ്കരക്ക് സാധിച്ചു എന്നത് ഒരു വലിയ ചോദ്യമാണ്. നന്ദു, സജിതാ മഠത്തിൽ എന്നിവരുടെ കഥാപാത്രങ്ങളെ വെറുപ്പോട് കൂടിയല്ലാതെ ഒരു പ്രേക്ഷകനും കാണാൻ സാധിക്കില്ല. ഒരു വേള കഥാപാത്രങ്ങളെക്കാൾ അതവതരിപ്പിച്ച നടീ നടന്മാരോട് വെറുപ്പ് തോന്നിപ്പിക്കും വിധം ചില സീനുകൾ സിനിമയിൽ കടന്നു വരുന്നുണ്ട്. എത്തിക്സ് ഇല്ലാത്ത കഥാപാത്രങ്ങളായി ജീവിക്കേണ്ടി വരുന്നവരോടുള്ള അമർഷം കൊണ്ട് ഈ സിനിമയെ നമുക്ക് ശപിക്കേണ്ടി വരുമ്പോഴും പരിധി വിട്ട ത്യാഗത്തിന്റെയും നിഷ്ക്കളങ്കതയുടെയും പേരിൽ ജീവിതത്തിൽ പലരുടെയും സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് ഇരയാകേണ്ടി വന്ന ഭാമയുടെ കഥാപാത്രം നമ്മുടെ മനസ്സിനെ നീറ്റുക തന്നെ ചെയ്യും.


Bhadran Praveen Sekhar

www.kampiliputhappu.blogspot.com

No comments: