പ്രതീക്ഷകളോടെ മാർച്
2015 മൂന്നാം മാസത്തിലേക്ക് കടക്കുന്നു. തമിഴ് സിനിമകളുടെ കുത്തൊഴുക്കില്‍ മലയാളത്തില്‍ ഈ വര്‍ഷം റിലീസായ മിക്ക ചിത്രങ്ങളും ഒഴുകി പോയി. അതില്‍ പിടിച്ചു നിന്നത് പൃഥ്വിരാജ് നായകനായ പിക്കറ്റ് 43 യും മമ്മൂട്ടി നായകനായ ഫയര്‍മാനും മാത്രമാണ്. കുഞ്ഞു ചിത്രങ്ങളുടെ വരവും പോക്കുമൊന്നും ആരും അറിഞ്ഞതുപോലുമില്ല.
മാര്‍ച്ച് മാസം തുടങ്ങി. വലിയ തമിഴ് ചിത്രങ്ങളോ ബോളിവുഡ് ചിത്രങ്ങളോ ഭീഷണിയായി മുന്നില്‍ കാണുന്നില്ല. അതേ സമയം പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിച്ച മലയാളത്തില്‍ ഒത്തിരി ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നുണ്ട്. മോഹന്‍ലാല്‍, ജയറാം, ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്
തുടങ്ങിയവരുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അതില്‍ മൂന്ന് ചിത്രങ്ങള്‍ ഈ മാര്‍ച്ചില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.
തുടങ്ങിയവരുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അതില്‍ മൂന്ന് ചിത്രങ്ങള്‍ ഈ മാര്‍ച്ചില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.
Ennum Eppozhum :-
![]() |
| You Too Brutus-poster |
16 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മഞ്ജു വാരിയരും ഒരുമിക്കുന്ന ചിത്രം. മോഹൻലാലും മഞ്ജു വാരിയരും വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം 'എന്നും എപ്പോഴും'. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥയും സംഭാഷണവും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. നീല്‍ ഡിക്കൂഞ്ഞയാണ് ഛായാഗ്രഹണം. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.
Oru Vadakkan Selfie :-
നിവിന്‍ പോളിയും മഞ്ജിമയും താരജോഡികളായെത്തുന്ന ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രവും മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തിലെ കുറിച്ചുള്ള പ്രതീക്ഷകളും ചെറുതൊന്നുമല്ല. ഹിറ്റുകള്‍ മാത്രം അടുത്തിടെ സമ്മാനിച്ച നിവിന്‍ പോളി നായകനാകുന്ന ചിത്രം, മഞ്ജിമ മോഹന്‍ ആദ്യമായി നായികയാകുന്ന ചിത്രം, വിനീത് ശ്രീനിവാസന്റെ തിരക്കഥ, വിനീത് ശ്രീനിവാസന്റെ ശിഷ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം, മറ്റൊരു തലശ്ശേരി പ്രണയം..അങ്ങനെ നീളുന്ന ആ പ്രതീക്ഷയുടെ ലീസ്റ്റ്.
Sir C.P :-
ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് സർ സി പി. ഈ ചിത്രത്തിൽ ജയറാം, ഹണി റോസ്, രോഹിണി, സീമ തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു. ചെത്തിമുറ്റത്ത് ഫിലിപ്പിന്റെയും, ആലീസ് എന്ന പെണ്‍കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. കുട്ടനാടിന്റെ പശ്‌ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കാവാലം, പുളിങ്കുന്ന്, ചങ്ങനാശേരി, കോട്ടയം ഭാഗങ്ങളിലായാണ് നടന്നത്. ഗുഡ്‌ലൈന്‍ റിലീസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
![]() |
| Upcoming amalayalam movies |
100 Days Of Love :-
ഉസ്താദ് ഹോട്ടലിന് ശേഷം നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനും താരജോഡികളായെത്തുന്ന ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലവ്. കമലിന്റെ മകന്‍ ജാനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയോടുകൂടിയാണ് 100 ഡെയ്‌സ് ഓഫ് ലവ് തിയേറ്ററുകളിലെത്തുന്നത്. മാര്‍ച്ച് 20 ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഈ തിയ്യതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Samrajyam 2 Son Of Alexander :-
മമ്മൂട്ടി നായകനായി തിളങ്ങിയ ഹിറ്റ് ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമാണ് സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍. തിരുപ്പാച്ചി, ശിവകാശി, തിരുപ്പതി തുടങ്ങി ആക്ഷന്‍ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്ത് മേല്‍വിലാസമുണ്ടാക്കിയ പേരരശാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. അജ്മല്‍ ഹസ്സനും, വ്യവസായിയായ ബൈജു ആദിത്യനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അധോലോകത്തിന്റെ കഥയുമായി സാമ്രാജ്യം എന്ന മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ജോമോനായിരുന്നു സംവിധായകന്‍.
by Movie Street
www.kampiliputhappu.blogspot.com


No comments:
Post a Comment