3 Mar 2015

A Beautiful Mind

A Beautiful Mind 


പ്രശസ്ത ഗണിതശാസ്ത്രജ്ഞനും, സാമ്പത്തിക ശാസ്ത്രത്തിനു നോബൽ സമ്മാന ജേതാവുമായ ജോൺ ഫോർ‌ബ്‌സ് നാഷിന്റെ ജീവചരിത്രാംശമുള്ള ഒരു അമേരിക്കൻ ചലച്ചിത്രമാണ്‌ എ ബ്യൂട്ടിഫുൾ മൈൻഡ്അകീവ ഗോൾ‌ഡ്‌സ്മാൻകഥയും , റോൺ ഹോവാർഡ് സം‌വിധാനവും നിർ‌വ്വഹിച്ച ഈ ചിത്രം സ്ലേവിയ നാസർ ഇതേ പേരിൽ എഴുതിയ , 1998-ലെ പുലി‌റ്റ്‌സർ പുർസ്കാരത്തിനു പരിഗണിച്ച നോവലിന്റെ ആധാരമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്. റസെൽ ക്രോവ്,ജെന്നിഫർ കൊന്നേലിഎഡ് ഹാരിസ്പോൾ ബെറ്റനി തുടങ്ങിയവരാണ്‌ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഒരു ഗണിതശാസ്ത്രജ്ഞന്റെ ജീവിതം വ്യക്തമായി പകർത്തിയെടുക്കാൻ ബ്രയൻ ഗ്രാസെർ നു കഴിഞ്ഞു  എന്നതിൽ കവിഞ്ഞു തനിക്കു കിട്ടിയ  നല്ലൊരു കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിൽ എന്നും എന്ന്നും ഓർക്കത്തക്ക രീതിയിൽ വെയ്ക്കാൻ റുസ്സെൽ ക്രോവ് കഴിഞ്ഞു എന്നതുമാണ് ഈ സിനിമയിൽ എടുത്തു പറയാനുള്ളത്.9 കോടി ഡോളറിൽ നിർമിച്ഛ സിനിമ 32 കോടി ഡോളെർ  നേടിയെടുക്കാൻ കഴിഞ്ഞു എന്നതിലുപരി ഹോള്ളിവൂഡിനു എക്കാലത്തേക്കും ഒരു മികച്ച സിനിമ നല്കാൻ കഴിഞ്ഞു.ഈ ചിത്രം അമേരിക്കയിൽ പ്രദർശനത്തിനെത്തിയത് 2001 ഡിസംബർ 21-നാണ്‌. ഈ ചിത്രം നല്ലപോലെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ആ വർ‍ഷത്തെ ഓസ്കാർ‍ അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തു. മികച്ച ചിത്രംമികച്ച സം‌വിധായകൻ,സ്വാംശീകരിച്ച മികച്ച തിരക്കഥമികച്ച സഹനടിമികച്ച എഡിറ്റിം‌ഗ് എന്നീ പുരസ്കാരങ്ങളാണ്‌ ഈ ചിത്രം നേടിയത്. മികച്ച നടൻ, മികച്ച മേക്കപ്പ്, തുടങ്ങിയ പുരസ്കാരങ്ങൾക്കും ഈ ചിത്രം പരിഗണിച്ചിരുന്നു.
IMDB Rating:8.2/10
Kampiliputhappu Rating:9.2/10
www.kampiliputhappu.blogspot.com

No comments: