3 Mar 2015

Fireman Review By Shameer Plachiravattom

ഫയര്‍മാന്‍ റിവ്യു
തിരുവനന്തപുരം : ധന്യ

ട്രാഫിക് എന്ന വിജയ ചിത്രം യാതൊരു മുന്‍വിധികളും ഇല്ലാതെയാണ് തിയറ്ററില്‍ എത്തിയത്. അപ്രതീക്ഷിത കഥാ വഴിത്തിരുവുകളും ചടുലമായ അവതരണവും ആയിരുന്നു ട്രാഫിക്കിന്റെ മേന്മ. അതാണ്‌ പ്രേക്ഷകരെ ആകര്ഷിച്ച്ചതും. ആ ശ്രേണിയില്‍ പെടുത്താവുന്ന ഒരു ചിത്രമാണ് ഫയര്‍മാന്‍. ചടുലമായ ആഖ്യാന ശൈലിയും മമ്മൂട്ടി, സിദ്ദിക്ക്, സലിം കുമാര്‍ എന്നിവരുടെ മികച്ച അഭിനയവും ഇത് വരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത പ്ലോട്ടും ചിത്രത്തിനു മുതല്‍കൂട്ടായി. നഗരത്തില്‍ ഉണ്ടാകുന്ന ടാങ്കര്‍ ലോറി അപകടവും തുടര്‍ന്ന് അവിടെ ഒരു പൊട്ടിത്തെറി നടക്കുന്നു. വാതക ചോര്‍ച്ച തടയാന്‍ അവിടെ എത്തുന്ന ഫയര്‍ഫോര്‍സ് ഉദ്യോഗസ്ഥര്‍ക്ക് കഴിയുമോ? ഇതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ഇന്റര്‍വെല്‍ വേണ്ട എന്ന് തോന്നി പോകുന്ന രീതിയില്‍ ചിത്രം പ്രേക്ഷകരെ ആകാംക്ഷയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ തീ പിടിത്ത രംഗങ്ങളില്‍ ഉപയോഗിച്ച ഗ്രാഫിക്സ് വളരെ താഴ്ന്ന നിലവാരം പുലര്‍ത്തി. ഇവ പലപ്പോഴും അസ്വാദനത്തില്‍ കല്ല്‌ കടിയായി. ഇതിലും മികച്ച രീതിയില്‍ ഗ്രാഫിക്സ് വിനയന്‍ ചിത്രങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. എഫ്.ഐ.ആര്‍, ലേലം, ഗോഡ്മാന്‍ തുടങ്ങിയ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ചിത്രങ്ങളില്‍ ഇതിലും മികച്ച രീതിയില്‍ സ്ഫ്ടനവും പൊട്ടി തെറിയുമൊക്കെ ഗ്രാഫിക്സിന്റെ സഹായമില്ലാതെ തന്നെ എടുത്തിട്ടുണ്ട്. ആ നിലവാരത്തിലെങ്കിലും എടുക്കേണ്ടതായിരുന്നു
മുന്‍ കാല സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളിലെ പോലെ നായകന്‍ മാത്രം എല്ലാം ചെയ്യുന്നു. നായകന്‍റെ കൂട്ടത്തില്‍ ഒരാള്‍ മരിക്കുന്നു( ബെല്‍റാം വേര്‍സസ്‌ താരാദാസ് , പട്ടാളം, കീര്‍ത്തിചക്ര ), സഹായിക്കാന്‍ കൂടെ നില്‍ക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ തുടങ്ങിയ ക്ലീഷേകള്‍ ധാരാളം ഉണ്ട്


സംവിധായകന്‍ ദീപു ഈ ചിത്രം കൊണ്ട് തന്‍റെ മുന്‍ ചിത്രങ്ങള്‍ നേടിത്തന്ന പേരുദോഷം ഒരു പരിധി വരെ മാറ്റിയെടുത്തിട്ടുണ്ട്. ഇനിയും നല്ല ചിത്രം നല്‍കാന്‍ ദീപുവിന് കഴിയും എന്ന പ്രതീക്ഷ നല്‍കുന്നു.
അഭിനേതാക്കളില്‍ ഒരു മമ്മൂട്ടി ഷോ എന്ന് തന്നെ പറയാം. സിദ്ദിക്ക്, സലിം കുമാര്‍ എന്നിവര്‍ അപാര പെര്‍ഫോമന്‍സ്. ഉണ്ണി മുകുന്ദന്‍, കൃഷ്ണ പ്രസാദ്‌, സാബു, രതീഷിന്റെ മകന്‍ എന്നിവര്‍ തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. ഏക സ്ത്രീ കഥാപാത്രമായി നൈല ഉഷയും തന്നില്‍ അര്‍പ്പിച്ച കര്‍ത്തവ്യം നിറവേറ്റി.
തീര്‍ച്ചയായും നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ കണ്ടിരിക്കേണ്ട ചിത്രം
My Rating : 8.5/10


Book Myshow Rating:3.3/5 74%

Shameer Plachiravattom

www.kampiliputhappu.blogspot.com

No comments: