7 Mar 2015

AADU review by manoj

ആട് ഒരു ഭീകര ജീവി തന്നെ  


പെരുച്ചാഴി എന്ന തീട്ടപ്പടം നിർമ്മിച്ച്‌ അതിൽ അഭിനയിച്ചു മലയാളികളെ വെറുപ്പിച്ച വിജയ് ബാബുവും സാന്ദ്ര തോമസും ആണ് ഈ ചിത്രത്തിന്റെയും നിർമ്മാതാക്കൾ , ചിത്രത്തെക്കുറിച്ച് പറയുന്നതിന് മുന്നേ ഈ നാറികളെ കുറിച്ച് പറയാതിരിക്കാൻ ആവില്ല . കാശ് മുടക്കി എന്ന ഒരൊറ്റ കാരണത്താല്‍ വിജയ് ബാബുവിന്റെയും സാന്ദ്ര തോമസിന്റെയും അഭിനയം സഹിക്കേണ്ടി വരുന്ന പ്രേക്ഷകർ .ഇവരുടെ അഡ്രസ്സ് തേടിപ്പിടിച്ചു തല്ലിയാൽ അത്ഭുതമില്ല. ( ഈ പടം പിടിച്ചതിനു തല്ലു വേറെ കൊള്ളേണ്ടി വരും )

എടുത്തുപറയേണ്ടത് നവാഗത സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസിനെ കുറിച്ചാണ്. ഒരു സംവിധായകന്‍ ആണെന്ന് ഒരുതരത്തിലും തോന്നിക്കാത്ത വിധത്തില്‍ ആണ് അദ്ദേഹം ഈ സിനിമ ഒരുക്കിയിരിക്കുന്നത് . ചിത്രത്തിൻറെ തുടക്കത്തിൽ തന്നെ എന്റെ ഗോഡ് ഫാദർ അജു വർഗീസിന് നന്ദി എന്ന് എഴുതിക്കാണിച്ചപ്പോൾ തന്നെ രണ്ടു നിർമ്മാതാക്കളുടെയും തലയടിക്കാൻ പെരുച്ചാഴി മുതലേ അജു വർഗീസ്‌ പ്രഭൃതികൾ പ്ലാൻ ചെയ്തതാണ് ഈ കൂതറ ചിത്രം എന്ന് മനസ്സിലാവും. (മലയാള സിനിമയിൽ സ്വന്തമായി തന്നെ നില നിൽപ്പില്ലാത്ത അജു വർഗീസ്‌ ഗോഡ് ഫാദർ  )

ഈ ചിത്രത്തിൻറെ കഥ എന്താണെന്ന് ചോദിക്കരുത് , അങ്ങനൊരു സാധനം ഇല്ല . മലയോര ഗ്രാമത്തിലെ ഒരു വടംവലി സംഘവും, അവര്‍ക്ക് ഒരു വടംവലി മത്സരത്തിലൂടെ സമ്മാനമായി ലഭിക്കുന്ന ആടും, പിന്നീട് ആ ആട് മൂലം ഇവരും, കൂടെ ആ ഗ്രാമത്തില്‍ ഉള്ള പലരും ചില പൊല്ലാപ്പുകളില്‍ ചെന്ന് ചാടുന്നതും അതോടൊപ്പം പ്രേക്ഷകരും ഈ വളിപ്പ് പൊല്ലാപ്പിൽ ചെന്ന് ചാടുന്നത് ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഓരോ ഊച്ചാളി കഥാപാത്രങ്ങൾ വരുമ്പോഴും ബാക്ക്ഗ്രൌണ്ടിൽ മുഴങ്ങുന്ന അരോചകമായ കഥാപാത്രത്തിന്റെ പേര് പറഞ്ഞുകൊണ്ടുള്ള പാട്ടുകൾ ആണ് ഈ പടത്തിന്റെ ഹൈ ലൈറ്റ് . പിന്നെ എടുത്തു പറയേണ്ടത് ഷാജി പാപ്പനായി അഭിനയിച്ച ജയസൂര്യയെ കുറിച്ചാണ്. കഴിഞ്ഞ കുറച്ചു ചിത്രങ്ങളിലായി ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ഒക്കെയും പ്രേക്ഷകർ മുടിഞ്ഞ തെറി വിളിക്കും വിധം ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു. ഈ ചിത്രത്തിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല.

പി പി ശശി ആയി ഇന്ദ്രന്‍സും, ഹക്കീം ആയി ചെമ്പനും, സര്‍ബത്ത് ഷമീര്‍ ആയി വിജയ്‌ ബാബുവും, മേരിയായി സ്രിണ്ടയും, കഞ്ചാവ് സോമന്‍ ആയി സുധി കോപ്പയും, മേനക കാന്തന്‍ ആയി സാന്ദ്ര തോമസും സൈജു കുറുപ്പ്, ധര്‍മജന്‍, ഭഗത്, വിനീത് കുമാര്‍, ഹരികൃഷ്ണന്‍, ഉണ്ണി രാജന്‍ പി ദേവ് ഒക്കെ നടത്തിയ അസ്സൽ ഊ...യ പ്രകടനങ്ങളും, ദ്വയാർത്ഥപ്രയോഗങ്ങളും , ആട്ടിൻ കാട്ടം തിന്നലും, വെള്ളമൊഴിക്കാതെ ഉള്ള 24 മണിക്കൂർ വെള്ളമടിയും, അസാമാന്യ പാത്രസൃഷ്ടിയും ചിത്രത്തെ ഒരു സംഭവം ആക്കുന്നു. കയ്യിൽ കിട്ടുന്ന പ്രതികളുടെ തല ഒരു ട്രെയിൽ വെച്ചിരിക്കുന്ന ചെറുനാരങ്ങയിൽ ഇടിപ്പിച്ചു നാരങ്ങ നീരെടുത്ത് സർബത്ത് കുടിക്കുന്ന സർബത്ത് ഷമീർ എന്ന ഒരു ഇൻസ്പെക്ടർ പോലൊരു കഥാപാത്രത്തെ തമിഴ് തെലുങ്ക്‌ കന്നഡ സിനിമകളിൽ പോലും കാണാൻ ബുദ്ധിമുട്ടാണ് . 

കേൾക്കുന്നവന്റെ ബോധം പോകുന്ന സംഗീതവും , എവിടെ നിന്നോ വന്നു തോന്നിയ പോലെ എങ്ങൊട്ടൊ ഒക്കെയോ പോകുന്ന കഥാപാത്രങ്ങളുടെ ഘോഷയാത്രയും കൂടി ആയപ്പ സംഗതി ബെസ്റ്റായി.

ചിത്രം മുഴുവനായി കാണാനുള്ള ക്ഷമ ഇല്ലാഞ്ഞത് കൊണ്ടും , ജീവനിൽ കൊതിയുള്ളത് കൊണ്ടും പകുതിക്കു വെച്ച് ഇറങ്ങിപ്പോന്നു . ആട് ഒരു ഭീകര ജീവിയാണ് എന്ന പേര് അന്വർത്ഥം ആക്കും വിധം ഭീകരം ആണ് ഈ ചിത്രം . ഒരു വടം വലി മത്സരം ജയിച്ചു സമ്മാനമായി കിട്ടിയ ആടിനെയും കൊണ്ട് ഇന്റർവെൽ വരെ വീട്ടില് എത്താതെ ഒരു മാറ്റഡോർ വാനിൽ മാത്രമായി ഒന്നര മണിക്കൂർ ഊച്ചാളി സംഭവ വികാസങ്ങളുമായി കഥ ??? പറഞ്ഞ തിരക്കഥകൃത്തിനും സംവിധായകനും ഒരു നല്ല നമസ്കാരം.

Kalarikkal ManojRating:2/5


www.kampiliputhappu.blogspot.com