ആമയും മുയലും -----------------------------
ഈ അടുത്ത് കണ്ട മയിലാഞ്ചി മൊഞ്ചുള്ള വീടൊക്കെ തമാശ പടം ആണെന് പറയുന്ന മായ മോഹിനി ,പെരുച്ചാഴി പോലുള്ള സിനിമകൾ മാസ്സ് കോമഡി എന്നൊക്കെ പറയുന്ന പ്രേക്ഷക വിഭാഗം എന്ത് കൊണ്ടാണ് ആമയും മുയലും കൂറ പടം ആണെന്ന് പറഞ്ഞതെന്ന് മനസിലാവുന്നില്ല.. പടം നല്ല വെറുപ്പിക്കൽ തന്നെ ആണ് ..പക്ഷെ മേൽ പറഞ്ഞ സിനിമകളിലും മോശം ആയി ഈ സിനിമയിൽ ഒന്നും ഇല്ല .. അതിനെ ഒക്കെ അത്യാവശ്യം നല്ലത് പറഞ്ഞ മീഡിയ അടക്കം എല്ലാവരും ഈ സിനിമയെ അതെ നിലവാരം ആയിട്ടും ചുരുട്ടി കൂട്ടിയത് പാതകം ആയി പോയി...
അത് കൊണ്ട് തന്നെ ഡീ വീ ഡീ ഇട്ടു വീട്ടിലിരുന്നു കാണുന്ന ഒരു പ്രേക്ഷകന് മേൽ പറഞ്ഞ സിനിമകളെക്കാൾ ബെറ്റർ ആയിട് തോന്നും ഈ പ്രിയൻ സിനിമ.. തിയേറ്ററിൽ കേറി കണ്ട ആളുകളോട് ആദരവ് അറിയിക്കുന്നു..കാരണം ഒരു ഹോം വീഡിയോ സിനിമ എന്നാ നിലവാരതിനപ്പുറം ഒന്നും ഇല്ല ആമയും മുയലും ..
പ്രിയന്റെ പഴയ കാല സിനിമകളെ ഒർമിപിക്കുന്ന കൂട്ടയോട്ടം ചളി ഉരുളൽ.. ചളി കോമഡി എന്നിവ വീണ്ടും കാണുമ്പോൾ ഉള്ള ഒരു നൊസ്റ്റൽജിക് ഫീൽ ... അത് കിട്ടി .. പലപ്പോളും ചിരി വന്നില്ല എങ്കിലും ഏതാണ്ട് ആ ശവം മരത്തിന്റെ മുകളിൽ കേറുന്ന സീൻ മുതൽ സിനിമ ചളി ബഹളം ആണ് ...ആ ഒരു അവസ്ഥ ഓർത്തു ചിരി വന്നു ചില സീൻ ... പ്രിയനേ കൊണ്ട്ഇതൊക്കെ സാധിക്കു ഹി ഹി.. സിബി ഉക്രി ഒക്കെ രണ്ടാമത് ആയി ഈ പടത്തിന്റെ ചളി ലെവൽ നോക്കുമ്പോ ..ക്ലൈമക്സിലെ പശ്ചാത്തല സംഗീതം മരണ മാസ്സ്... പഴയ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ഓർമ വന്നു ...
വീണ്ടും പറയുന്നു... മേൽ പറഞ്ഞ സിനിമകൾ ആസ്വദിച്ച ആളാണ് നിങ്ങൾ എങ്കിൽ ഒരു കുറവും തോനത്തെ ഈ പടവും കാണാം.. അല്ല എങ്കിൽ ഈ പടവും കൂറ ചളി തന്നെ .. വീട്ടിലിരുന്നു കണ്ടത് കൊണ്ട് സഹിച്ചിരുന്നു എന്ന് മാത്രം...
വീണ്ടും പറയുന്നു... മേൽ പറഞ്ഞ സിനിമകൾ ആസ്വദിച്ച ആളാണ് നിങ്ങൾ എങ്കിൽ ഒരു കുറവും തോനത്തെ ഈ പടവും കാണാം.. അല്ല എങ്കിൽ ഈ പടവും കൂറ ചളി തന്നെ .. വീട്ടിലിരുന്നു കണ്ടത് കൊണ്ട് സഹിച്ചിരുന്നു എന്ന് മാത്രം...
Bibin Mohan
www.kampiliputhappu.blogspot.com

No comments:
Post a Comment