അനശ്വരതയുടെ സീസണ്‍ സമ്മാനിച്ച പദ്മരാജൻ എന്നാ ഗന്ധർവനും മോഹൻലാൽ എന്ന അഭിനയത്തിന്റെ ദൈവവും..

പദ്മരാജൻ-മോഹൻലാൽ കൂട്ടുക്കെട്ട്..ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം ക്ലാസ്സിക്കുകൾ നല്കിയ കൂട്ടുകെട്ട് ആയിരിക്കാം..ദേശാടന കിളി കരയാറില്ല, കരിയില കാറ്റു പോലെ, നമ്മുക്ക് പാര്ക്കാൻ മുന്തിരി തോപ്പുകൾ , തൂവാന തുമ്പികൾ, സീസണ്‍..ഒരിക്കലും മറക്കാൻ കഴിയാത്ത ചലച്ചിത്ര വിസ്മയങ്ങൾ..പക്ഷെ പലപ്പോഴും ഇതിൽ ഒരു ചിത്രം പലരും പേരെടുത്തു പറയാൻ മറക്കുന്നത് കാണാം..ഒരു പക്ഷെ ഈ എല്ലാ ചിത്രങ്ങളും വെച്ച് നോക്കുമ്പോൾ കഥാഖ്യാനതിലും കഥാപാത്ര രൂപീകരണത്തിലും അഭിനയ തികവിലും കാലത്തിന്റെ ചിന്തകല്ക്കപ്പുരം കടന്ന സംവിധാന മികവിലും മേൽ പറഞ്ഞ മറ്റേതു ചിത്രതെക്കാളും മുകളിൽ നില്ക്കാൻ യോഗ്യത ഉള്ള ചിത്രം..ഒരു പക്ഷെ ലോക സിനിമയുടെ നിലവാരത്തിലെക്കോ അതിനു മുകളിലേക്കോ വരെ സ്ഥാനം നല്കാവുന്ന ചുരുക്കം ചില മലയാള സിനിമകളിൽ ഒന്ന്..അര്ഹിച്ച വാണിജ്യ വിജയം നേടിയില്ല എന്ന കാരണത്താൽ മാത്രം ആഘോഷിക്കപ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തില നിന്ന് മാറ്റപ്പെട്ട ചിത്രം...സീസണ്‍..ഒരു പക്ഷെ മലയാളം സിനിമ കണ്ട ഏറ്റവും മികച്ച ഒരു പ്രതികാര കഥ പറഞ്ഞ ത്രില്ലെർ..കാലത്തിനു മുന്നേ പറന്ന പക്ഷി ആയിരുന്നു സീസണ്‍ ആ ചിത്രം..സങ്കീർണ്ണമായ ഒരു കഥ പശ്ചാത്തലത്തെ വളരെ സ്വാഭാവികവും സത്യസന്ധവും ആയി പദ്മരാജൻ അവതരിപ്പിച്ചു..ജീവിതത്തോട് ചേർന്ന് നിന്ന ആഖ്യാന ശൈലി..ഒരു പക്ഷെ കഥപാത്രത്തിന്റെ ശബ്ദത്തിലൂടെ പശ്ചാത്തലത്തിൽ നടത്തുന്ന കഥ പറച്ചിലിന്റെ ഏറ്റവും കൂടുതൽ സാധ്യതകൾ അതി ഗംഭീരമായി ഉപയോഗപ്പെടുത്തിയ വളരെ ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്..പക്ഷെ പദ്മരാജൻ എന്ന മഹാ പ്രതിഭയുടെ കാലം കടന്നുള്ള ചിന്തകളെയും കാഴ്ചകളെയും "ജീവൻ" എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരിൽ എത്തിച്ച മോഹൻലാൽ തന്നെ ആയിരുന്നു ആ ചിത്രത്തിന്റെ ജീവാതമാവും പരമാത്മാവും എല്ലാം..വില്ലനെ കാണുമ്പോൾ കണ്ണ് ചുവപ്പിക്കുന്ന, പല്ല് ഞെരിക്കുന്ന , മുഷ്ട്ടി ചുരുട്ടുന്ന, അട്ടഹസിക്കുകയും ആക്രോശിക്കുകയും ചെയൂന്ന പല നായകന്മാരെയും ഞെട്ടിച്ച പ്രകടനം ആയിരുന്നു മോഹൻലാലിന്റെത്..കാരണം ജീവന്റെ പ്രതികാരം ശാന്തമായി ആയിരുന്നു..വളരെ ശാന്തമായി പ്രതികാരത്തിന്റെ കനലുകൾ ഉള്ളിൽ ഒതുക്കി, എന്നാൽ ഉള്ളിൽ എരിയുന്ന ആ കനലുകളുടെ തിളക്കം തന്റെ കണ്ണുകളിലൂടെ പ്രേക്ഷകന് നല്കി കൊണ്ട് മോഹൻലാൽ തന്റെ ശരീരം ജീവന് വേണ്ടി വിട്ടു നല്കുകയായിരുന്നു..കോവളം ബീച് ഇൽ ഹോട്ടൽ നടത്തുന്ന , എല്ലാവരും അങ്കിൾ എന്ന് വിളിക്കുന്ന ജീവൻ ആയി വന്ന മോഹൻലാൽ പ്രകടിപ്പിച്ച ഒരു പ്രത്യേക തരം സ്റ്റൈൽ എല്ലാം അത്ഭുതകരം ആയിരുന്നു..അങ്ങനെ ഒരു പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരാൾ അങ്ങനെ ഒക്കെ തന്നെ വേണം സംസാരിക്കാൻ, പെരുമാറാൻ, എന്തിനധികം ഓരോ ചലനങ്ങൾ പോലും പൂർണ്ണമായും അങ്ങനെ തന്നെ ആവണം എന്ന് കാണുന്ന ഓരോ പ്രേക്ഷകനും വിശ്വസിച്ചു പോകുന്ന പ്രകടനം..മോഹൻലാൽ അഭിനയിക്കുന്നില്ല..ജീവിക്കുകയാണ് എന്ന് പറയുന്നു പലരും..മോഹൻലാൽ തന്റെ ശരീരം "ജീവൻ" നു വേണ്ടി വിട്ടു നല്കിയിരിക്കുകയാണ് അവിടെ..ജീവൻ എന്നൊരാൾ അവിടെ ഉണ്ട്..അങ്ങനെ ഒരാൾ യാഥാർതമായി തന്നെ നമ്മുടെ ചുറ്റിലും ഉണ്ട് എന്ന ആ ഒരു തോന്നല പ്രേക്ഷകന് ജനിക്കുന്നത് അങ്ങനെ ആണ്..എന്നാൽ പൂര്ന്നമായി കഥാപാത്രം ആയി ജീവിക്കുമ്പോൾ തന്നെ മോഹൻലാൽ ആയി നില നില്ക്കുന്നും ഉണ്ട് ഈ നടൻ..അതാണ് കഥാപാത്രങ്ങളോട് ഒരാള്ക്കു തോന്നുന്ന ഇഷ്ട്ടം ഈ നടനോടും അത് പോലെ ഈ നടനോട് തോന്നുന്ന ഇഷ്ടം കഥാപാത്രതിലെക്കും വ്യാപരിക്കുന്നത്..മലയാളികൾ ഇത്ര അധികം സ്നേഹിച്ച അല്ലെങ്കിൽ സ്നേഹിക്കുന്ന ഒരു നടൻ വേറെ ഇല്ല എന്നത് ഒരു സത്യം ആണ്..ഒരു പക്ഷെ ഇത്യധികം അവർ സ്നേഹിച്ച ഒരു നടൻ യശ ശരീരൻ ആയ പ്രേം നസീര് മാത്രം ആയിരിക്കും ..പക്ഷെ പ്രേം നസീര് ഒരിക്കലും പൂര്ന്നമായി കഥാപാത്രം ആയി മാറിയതായി എനിക്ക് തോന്നിയിട്ടില്ല..നടനോട് ഉള്ള ഇഷ്ടം കഥാപാത്രത്തിലേക്ക് വ്യപരിച്ചതല്ലാതെ പ്രേം നസീര് കഥാപാത്രങ്ങലോടുള്ള ഇഷ്ടം ആ നടനിലേക്ക് വന്നിട്ടില്ല..മറ്റേതു നടൻ ആയാലും അങ്ങനെ തന്നെ ആണ് എന്ന് തോന്നിയിട്ടുണ്ട്...മമ്മൂട്ടി എന്ന മഹാ നടൻ പൂർണ്ണമായും കഥാപാത്രം ആയി മാറാൻ ശ്രമിക്കുന്ന ആൾ ആണ് ..ചില പ്രത്യേക തരം റോൾ ചെയ്യമ്പോൾ മാത്രം ആണെങ്കിലും അദ്ദേഹത്തിന് അത് സാധിക്കാരും ഉണ്ട്..പക്ഷെ അപ്പോൾ ആ കഥാപാത്രത്തോടുള്ള പ്രേക്ഷകന്റെ ഇഷ്ടം മമ്മൂട്ടി എന്ന നടനിലേക്ക് വ്യാപരിക്കുന്നത് അല്ലാതെ മമ്മൂട്ടി എന്ന നടനോടുള്ള ഇഷ്ടം കഥാപാത്രത്തിലേക്ക് വരുന്നില്ല..അത് കൊണ്ട് മികച്ച തിരക്കഥയും കഥാപാത്ര രൂപീകരണവും മാത്രം ഉള്ളപ്പോൾ മാത്രം മമ്മൂട്ടിക്ക് പ്രേക്ഷകന്റെ ഇഷ്ടം പിടിച്ചു വാങ്ങാൻ കഴിയുന്നത്..എന്നാൽ മോഹൻലാൽ എന്ന നടൻ അവിടെ വ്യത്യസ്തൻ ആണ്..കഥപതർ രൂപീകരണവും കഥഖ്യാനവും പോലും മോശമായാൽ പോലും മോഹൻലാൽ ആയി നിന്ന് കൊണ്ട് തന്നെ തന്നോടുള്ള പ്രേക്ഷകന്റെ ഇഷ്ടം കഥാപാത്രത്തിലേക്ക് കൂടി വ്യാപരിപ്പിക്കാൻ അദ്ദേഹം വിജയിക്കുന്നു..അത് ആ കഥാപാത്രത്തിന്റെ വിജയത്തിനും കാരണം ആകുന്നു..ഒരിക്കൽ രഞ്ജിത് പറഞ്ഞത് ഇങ്ങനെ ആണ്..ഒരു മികച്ച തിരക്കഥ കിട്ടിയാൽ മമ്മൂട്ടി അത് ഗംഭീരം ആക്കും..എന്നാൽ തിരക്കഥ മോശം ആയാൽ പോലും മോഹൻലാൽ തന്റെ അസാമാന്യ പ്രകടനത്തിലൂടെ ആ കഥയെ, കഥാപാത്രത്തെ അല്ലെങ്കിൽ ആ ചിത്രത്തെ വലിയ തോതിൽ സ്വീകാര്യം ആക്കും..അത് എന്ത് കൊണ്ട് കഴിയുന്നു എന്നതിന് വിശദമായ ഉത്തരം ആണ് ഞാൻ മുകളിൽ നല്കിയത്..സീസണ്‍ ചിത്രത്തിനെ ക്ലൈമാക്സ് ഇൽ മോഹൻലാൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.."വീണ്ടും എനിക്ക് തെരുവ് വിളക്കുകൾ നഷ്ടമാകാൻ പോകുന്നു..ഇത്തവണ എത്ര കാലത്തേക്ക് എന്ന് അറിയില്ല..പക്ഷെ ഒരാശ്വാസം ഉണ്ട്..ഇപ്പ്രാവശ്യം എനിക്കെതിരെ സാഹചര്യ തെളിവുകൾ ഒന്നും ഇല്ല..ഉള്ളത് മുഴുവൻ തെളിവുകൾ ആണ്..എന്റെ ഷർട്ട് ലും ദേഹത്തും വരെ തെളിവുകൾ ..മറ്റെതുമായി തട്ടിച്ചു നോക്കുമ്പോൾ ഇതിനൊരുപാട് സുഖമുണ്ട്.."...പ്രതികാരം നടത്തിയ ഒരു നായകന്റെ വാക്കുകൾ ആണിത്..ഈ വാക്കുകൾ മോഹൻലാൽ പറയുമ്പോൾ അദ്ദേഹം അതിനു നല്കിയ ശാന്തത, മനോഹാരിത , ഒരു പക്ഷെ ദൈവികം എന്ന് പോലും വിളിക്കാവുന്ന ഒരു പ്രത്യേക തരം കാവ്യാത്മകത ...ഇവിടെ ആണ് മോഹൻലാൽ അഭിനയത്തിന്റെ ആകാശം തൊടുന്നത്...ക്ലൈമാക്സ് ഇലെ ആ ഒരു ചിരിയിലൂടെ ജീവന്റെ കനലുകൾ കെട്ടടങ്ങിയ ആ മനസ്സ് കാണിക്കുന്നു ആ നടൻ.. ആ വാക്കുകളിലൂടെ എഴുത്തിന്റെ ഗന്ധർവ ലോകത്താണ് താൻ എന്ന് തെളിയിക്കുന്നു പദ്മരാജൻ..എഴുതാൻ പദ്മരാജന്റെ രൂപത്തിലും അഭിനയിക്കാൻ മോഹൻലാലിൻറെ രൂപത്തിലും ഭൂമിയിൽ എത്തിയ ദൈവം തന്റെ ശകതികളുടെ സംയോജനത്തിലൂടെ നമ്മുക്ക് സമ്മാനിച്ചത് 5 വിസ്മയ ചിത്രങ്ങൾ...അതിൽ അവസാനത്തേത് കാലത്തിനും മുൻപേ നമ്മുക്ക് മുന്നില് എത്തിയ "സീസണ്‍"..ഒരു പക്ഷെ ദൈവത്തിനോ ദൈവം കൈ തൊട്ടനുഗ്രഹിചവർക്കൊ മാത്രം സാധിക്കുന്ന വിസ്മയം..
post courtesy- Hari Krishnan Lalisom..
www.kampiliputhappu.blogspot.com
No comments:
Post a Comment