17 Mar 2015

100 Days Of Love:ആവർത്തനമാകുമോ 

ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയിൽ നമ്മൾ കേട്ട് വന്ന ഒരു സത്യമുണ്ട് നമിത പ്രമോദ് പറയുന്നുണ്ട്:എന്തൊക്കെ സംഭവിച്ചാലും എന്ത് തന്നെ വന്നാലും യഥാർത്ഥ പ്രണയം അനുഭവിക്കുന്നവർ ഒന്ന് ചേരും.മലയാളത്തിലെ മിക്ക റൊമാന്റിക് സിനിമകൾ എടുത്തു നോക്കിയാൽ ഈ വാസ്തവം  മനസ്സിലാകും,കാരണം നായകനും നായികയും യഥാർത്ഥ
പ്രണയജോടികൾ ആയിരിക്കും.എന്നാൽ ഒരേ പ്ളോട്ടിൽ വരുന്ന ഇത്തരം റൊമാന്റിക് സിനിമകൾ ഒന്നിനൊന്നു മികച്ചു നില്കുന്നു,ഇതിനു കാരണം സിനിമയുടെ തിരക്കഥയിൽ വരുന്ന മാജിക്കാണ്.പ്രണയ ജോടികൾ ഒന്നിക്കുന്ന സിനിമകളും വിരഹം സമ്മാനിക്കുന്ന സിനിമകളും ഇവിടെ വിജയിച്ചു പോയിട്ടുണ്ട്.യഥാർത്ഥ പ്രണയം ഒരിക്കലും വിയോജിക്കില്ല എന്ന വിശ്വാസക്കരനല്ല ഞാൻ.അങ്ങനെയാണെങ്കിൽ കേരളം കണ്ട മികച്ച പ്രണയ ജോടിയായ മജീദും സുഹറയും ആരായിരുന്നു എന്നതിന് മറ്റ്ഒരുത്തരം നമ്മൾ കണ്ടുപിടിക്കേണ്ടിവരും.പത്മരാജ ഇതിഹാസ ചിത്രം തൂവാന തുമ്പികൾ,മഴവില്ല്,ഇത് നമ്മുടെ കഥ,അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിൽ യഥാർത്ഥ പ്രണയം പരാജയപ്പെട്ടെങ്കിലും സിനിമകൾ ഹിറ്റുകളായിരുന്നു.ഇപ്പോൾ പറഞ്ഞു വരുന്നതെന്താണ് എന്ന് വെച്ചാൽ 20നു ഇറങ്ങുന്ന ദുൽക്കർ-നിത്യ ചിത്രമായ 100 Days Of Loveന്റെ കാര്യമാണ്,സമീപകാലത്തിറങ്ങി വിജയിച്ച എല്ലാ പ്രണയ സിനിമകളും ഒരു പോലെയായിരുന്നുവെങ്കിലും കഥകൾ വ്യത്യസ്തമായിരുന്നു.100DOL ഒരു വ്യത്യസ്തമാർന്ന പ്രമേയം കൊണ്ട് നമ്മുടെ കണ്ണുകൾ നിറക്കുമോ എന്നറിയാൻ ഒരു മൂന്നു ദിവസം കൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു.100 Days of Loveനു  100 Dasy Run എന്ന പോസ്റ്റർ ഇറക്കാൻ കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് കമ്പിളിപുതപ്പ്


www.kampiliputhappu.blogspot.com