അവരുറങ്ങിക്കോട്ട്
അദ്ധ്യാപകൻ തകൃതിയായി ക്ലാസ് എടുത്തു കൊണ്ടിരിക്കുകയാണ്,ക്ലാസ്സിൽ മൂന്നാമത്തെ ബഞ്ചിലെ മൂന്നു കുട്ടികൾ ഉറങ്ങുന്നത് ഗൌനിക്കാതെയുള്ള സാറിന്റെ ക്ലാസ്സെടുപ്പ് പിടിക്കാത്തതുകൊണ്ടാകണം ക്ലാസ്സിലെ ചില വിരുതന്മാർ ഉറങ്ങുന്ന കുട്ടികളെ സാറിന്റെ ശ്രദ്ധയിൽ പെടുത്തി,തന്റെ ക്ലാസ്സിന്റെ മടുപ്പ് മറ്റു കുട്ടികളെ കൂടി അറിയിപ്പിച്ച ആ മൂന്നു പേരെ ചൂണ്ടികൊണ്ട് സാറ് പറഞ്ഞു:"എന്തിനാ വെറുതെ അവരെ ശല്യപ്പെടുത്തുന്നത് അവരുരങ്ങിക്കോട്ടേ,ക്ലാസ്സിനല്പം സ്വസ്ഥത ലഭിക്കും"എന്ന് പറഞ്ഞു സാർ തന്റെ കർത്തവ്യം തുടർന്ന്,വിദ്യാർഥികളും.
![]() |
| ശ്രീനിവാസൻ പുനത്തിൽ കുഞ്ഞബ്ദുള്ള |
ആ മൂന്നു പേർ ഇന്ന് പ്രശസ്തരാണ് എന്നതിനുപരി അറിയപ്പെടുന്ന കലാകാരന്മാരാണ്.
ശ്രീനിവാസൻ,പുനത്തിൽ കുഞ്ഞബ്ദുള്ള,കെ പി രാഘവൻ.
സത്യത്തിൽ അവർ ഉറങ്ങുകയായിരുന്നില്ല,അവരുടെ സ്വപ്‌നങ്ങൾ കാണുകയായിരുന്നു ആ സ്വപ്നങ്ങളിൽ നിന്നും അവർ ഉണർന്നിരുന്നെങ്കിൽ മലയാളത്തിനു ഒരിക്കലും ശ്യാമളയെ ലഭിക്കുമായിരുന്നില്ല,തലത്തിൽ ദിനേശനെയും,വിജയനെയും ദാസനെയും ലഭിക്കുമായിരുന്നില്ല.സ്മാരകശിലകളും,പരലോകവും,മരുന്നും ആളുകൾ വായിക്കുകയുമില്ല.
സത്യത്തിൽ അവരായിരുന്നില്ലേ ആ ക്ലാസ്സിലെ യഥാര്ത ശരി?
www.kampiliputhappu.blogspot.com
