മണിരത്നത്തിന്റെ പ്രണയകാവ്യം "ഒകെ കണ്‍മണി" ഏപ്രിൽ 14 നു
ഏകദേശം 15 വർഷം മുൻപ് ഒരു ഏപ്രിൽ 14 നു ആയിരുന്നു മണിരത്നം ഒരു പ്രണയ കാവ്യവുമയി എത്തിയത്. ശാലിനി-മാധവൻ ജോഡിയുടെ "അലൈപായുതേ". തിരശീലയിൽ പ്രണയ മഴ പെയ്യിച്ച അലൈപായുതേ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നാണ്. റിപ്പോർട്ടുകൾ അനുസരിച്ച് മണിരത്നം ഈ ഏപ്രിൽ 14 നു വീണ്ടും പ്രണയിപ്പിക്കാൻ എത്തുകയാണ്. മണിരത്‌നം ചിത്രം ഓക്കെ കണ്‍മണിയുടെ ആദ്യലുക്ക് പുറത്തുവന്നു. . ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും ജോഡികളായെത്തുന്ന "ഒകെ കണ്‍മണി" ഏപ്രിൽ 14 നു റിലീസ് ചെയ്യാനുള്ള ശ്രമത്തിൽ ആണ് മണിരത്നം. "ഓ കാതല്‍ കണ്‍മണി" എന്നതിന്റെ ചുരുക്കെഴുത്താണ് " Ok Kanmani ".
വാലന്റൈന്‍സ് ഡേയിലാണ് സംവിധായകന്‍ പുതിയ പ്രണയകാവ്യത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കടലോരഗ്രാമത്തിലെ പ്രണയവും പ്രതികാരവും പറഞ്ഞ കടല്‍ എന്ന ചിത്രത്തിന് ശേഷം മെട്രോ പ്രണയകഥയുമായാണ് മണിരത്‌നം എത്തുന്നത്. ഒരേ സമയം തമിഴ്-മലയാളം പതിപ്പുകളിലായിരിക്കും ചിത്രം. ഉണരൂ എന്ന സിനിമയ്ക്ക് ശേഷം മണിരത്‌നം സംവിധായകനായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയായിരിക്കും ഓ കാതല്‍ കണ്‍മണി. ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. വാ മൂടി പേശവും ആയിരുന്നു ആദ്യചിത്രം. ചിത്രത്തിന് വേണ്ടിയുള്ള ഗാനങ്ങളുടെ കമ്പോസിംഗ് ഏ ആര്‍ റഹ്മാന്‍ പൂര്‍ത്തിയാക്കി. ഒക്ടോബര്‍ അവസാനത്തോടെ ചിത്രീകരണമാരംഭിച്ച ഓ കാതല്‍ കണ്‍മണീ ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയായത്.
ബാംഗ്ലൂർ,അഹമ്മദാബാദ്,മുംബൈ,ചെന്നൈ എന്നിവിടങ്ങളിലായാണ് ഓ കാതല്‍ കണ്‍മണി ചിത്രീകരിച്ചത്. കനിഹ,പ്രകാശ് രാജ് എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. അലൈപായുതേ എന്ന സിനിമയ്ക്ക് ശേഷം പിസി ശ്രീരാം ക്യാമറ ചലിപ്പിക്കുന്ന മണിരത്‌നം ചിത്രം കൂടിയാണിത്. മദ്രാസ് ടോക്കീസിന്റെ ബാനറില്‍ മണിരത്‌നവും സുഹാസിനി മണിരത്‌നവും ചേര്‍ന്നാണ് നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ ലഭിക്കുന്ന വലിയ ബ്രേക്ക് ആവും മണിരത്‌നം സിനിമയെന്നാണ് പ്രേക്ഷകരെ പോലെ പാവം മീഡിയയുടെയും,കമ്പിളിപുതപ്പിന്റെയും.പ്രതീക്ഷ
www.kampiliputhappu.blogspot.com