19 Mar 2015

100 Shows Of Love


പ്രേക്ഷകർ കാത്തിരുന്ന ദുല്ക്കറിന്റെ 100 ഡെയ്സ് ഓഫ് ലവ്വിന്റെ തിയ്യട്ടർ ലിസ്റ്റ് പുറത്തിറങ്ങി.തന്റെ റ്റ്വിട്ടെർ പെജിലൂടെയാണു ദുല്ക്കർ ആരാധകർക്ക് സന്തൊഷ വാർത്ത അറിയിച്ചതു.പെട്ടെന്നു തന്നെ പൊസ്റ്റിനു ലൈക്കുകളും കമന്റുകളും നിറഞ്ഞു.100 തിയ്യട്ടരുകലിലാണു സിനിമ റിലീസ് ചെയ്യുന്നതു.
www.kampiliputhappu.blogspot.com

17 Mar 2015

100 Days Of Love:ആവർത്തനമാകുമോ 

ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയിൽ നമ്മൾ കേട്ട് വന്ന ഒരു സത്യമുണ്ട് നമിത പ്രമോദ് പറയുന്നുണ്ട്:എന്തൊക്കെ സംഭവിച്ചാലും എന്ത് തന്നെ വന്നാലും യഥാർത്ഥ പ്രണയം അനുഭവിക്കുന്നവർ ഒന്ന് ചേരും.മലയാളത്തിലെ മിക്ക റൊമാന്റിക് സിനിമകൾ എടുത്തു നോക്കിയാൽ ഈ വാസ്തവം  മനസ്സിലാകും,കാരണം നായകനും നായികയും യഥാർത്ഥ
പ്രണയജോടികൾ ആയിരിക്കും.എന്നാൽ ഒരേ പ്ളോട്ടിൽ വരുന്ന ഇത്തരം റൊമാന്റിക് സിനിമകൾ ഒന്നിനൊന്നു മികച്ചു നില്കുന്നു,ഇതിനു കാരണം സിനിമയുടെ തിരക്കഥയിൽ വരുന്ന മാജിക്കാണ്.പ്രണയ ജോടികൾ ഒന്നിക്കുന്ന സിനിമകളും വിരഹം സമ്മാനിക്കുന്ന സിനിമകളും ഇവിടെ വിജയിച്ചു പോയിട്ടുണ്ട്.യഥാർത്ഥ പ്രണയം ഒരിക്കലും വിയോജിക്കില്ല എന്ന വിശ്വാസക്കരനല്ല ഞാൻ.അങ്ങനെയാണെങ്കിൽ കേരളം കണ്ട മികച്ച പ്രണയ ജോടിയായ മജീദും സുഹറയും ആരായിരുന്നു എന്നതിന് മറ്റ്ഒരുത്തരം നമ്മൾ കണ്ടുപിടിക്കേണ്ടിവരും.പത്മരാജ ഇതിഹാസ ചിത്രം തൂവാന തുമ്പികൾ,മഴവില്ല്,ഇത് നമ്മുടെ കഥ,അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിൽ യഥാർത്ഥ പ്രണയം പരാജയപ്പെട്ടെങ്കിലും സിനിമകൾ ഹിറ്റുകളായിരുന്നു.ഇപ്പോൾ പറഞ്ഞു വരുന്നതെന്താണ് എന്ന് വെച്ചാൽ 20നു ഇറങ്ങുന്ന ദുൽക്കർ-നിത്യ ചിത്രമായ 100 Days Of Loveന്റെ കാര്യമാണ്,സമീപകാലത്തിറങ്ങി വിജയിച്ച എല്ലാ പ്രണയ സിനിമകളും ഒരു പോലെയായിരുന്നുവെങ്കിലും കഥകൾ വ്യത്യസ്തമായിരുന്നു.100DOL ഒരു വ്യത്യസ്തമാർന്ന പ്രമേയം കൊണ്ട് നമ്മുടെ കണ്ണുകൾ നിറക്കുമോ എന്നറിയാൻ ഒരു മൂന്നു ദിവസം കൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു.100 Days of Loveനു  100 Dasy Run എന്ന പോസ്റ്റർ ഇറക്കാൻ കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് കമ്പിളിപുതപ്പ്

12 Mar 2015

Yoo Too Brutus

അവരൊരുമണിക്കൂർ മുൻപേ പുറപ്പെട്ടു ഞാനത് പറഞ്ഞരമണിക്കൂർ മുൻപേ ആക്കി.......!

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു യൂ ടൂ ബ്രൂടസിന്റെ ട്രെയ്ലർ പുറത്തിറങ്ങി.2മണിക്കൂർ ട്രെയ്ലർ വൈകിയതിനു യൂ ടൂ ബ്രുടസിന്റെ ഫെയ്സ്ബുക്ക്‌ പേജിൽ പ്രേക്ഷകരുടെ കമന്റുകൾവളരെ വലുതായിരുന്നു.

Yoo Too Brutus

നല്ല ഗോൾഡെൻ  ചതിയായിപ്പോയി 

രൂപേഷ് പീതാമ്പരൻ സംവിധാനം ചെയ്യുന്ന ആസിഫ് അലി-ശ്രീനിവാസൻ ചിത്രം യൂ ടൂ ബ്രുടസിന്റെ ട്രെയ്ലെർ ഇന്ന്7 മണിക്കു പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നു.എന്നാൽ ചിത്രത്തിന്റെ ട്രെയ്ലെർ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.7മണിക്കിരങ്ങുമെന്നു പറഞ്ഞ ട്രെയ്ലെർ ചില സാങ്കേതിക കാരണങ്ങളാൽ 9മണിക്കിറങ്ങും.ഇന്ന് പുറത്തിറങ്ങും എന്ന് പറഞ്ഞ ഇവൻ മര്യാദ രാമന്റെ ട്രെയ്ലറും ഇത് വരെ ഇറങ്ങിയിട്ടില്ല.

www.kampiliputhappu.blogspot.com

11 Mar 2015

ഗോൾഡെൻ ചതിയുടെ സാമ്പിൾ നാളെ വരുന്നുണ്ട്:മര്യാദ രാമൻ മര്യാദ പാലിച്ചു ട്രൈലേർ നാളെ പുറത്തിറങ്ങും.

പ്രേക്ഷകർ ഏറെ കാത്തിരുന്ന യൂ ടൂ ബ്രുടസ്,മര്യാദ രാമൻ എന്നി സിനിമകളുടെ ട്രൈലെർ നാളെ പുറത്തിറങ്ങുകയാണ്.
സുരേഷ് ദിവാകർ-ഉദയ,തോമസ്‌-ദിലീപ് ചിത്രമായ ഇവൻ മര്യാദ രാമന്റെ ആദ്യ ട്രയലെർ നാളെ പുറത്തിറങ്ങുകയാണ്,തുടർച്ചയായ പരാജയങ്ങൾക് ശേഷം ദിലീപിന്റെ മര്യാദ രാമൻ പ്രേക്ഷകർക് ഏറെ പ്രതീക്ഷ നല്കുന്നു.ദിലീപ് ചിത്രത്തിൽ ഭാഗ്യ നായിക നിക്കി ഗൽരാനിയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.ആന്റോ ജോസഫ്‌ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദരാണു നിർവഹിച്ചിരിക്കുന്നത്.ചിത്രം ഏപ്രിലിനു തിയ്യട്ടരുകലിലെതുമെന്നു കരുതാം.
യൂ ടൂ ബ്രുടസ്,ഇവൻ മര്യാദ രാമൻ

നാളെ ഏഴു മണിക്ക് കാതിരുന്നോളൂ,ഗോൾഡെൻ ചതിയുടെ ട്രൈലേർ പുറത്തിറങ്ങുകയാണ്.ആസിഫ് അലി-ശ്രീനിവാസൻ ചിത്രം സൊഷിയൽ മീഡിയകളിൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ചിത്രത്തിന്റെ ആദ്യ ട്രൈലേർ പുറത്തിറങ്ങുന്നത്.ചിത്രം മാർച് 20നു തിയ്യട്ടരുകളിൽ എത്തും. 
www.kampiliputhappu.blogspot.com

Ennum Eppozhum

മോഹൻലാൽ-മഞ്ചു വാരിയർ എന്നും എപ്പോഴും ഹിറ്റുകൾ മാത്രം.

17വർഷങ്ങൾക് ശേഷം വീണ്ടും മോഹൻലാൽ-മഞ്ചു കൂട്ടുകെട്ടിന് മാർച് സാക്ഷ്യം വഹിക്കുകയാണ്.എന്നും മോഹൻലാൽ-മഞ്ചു കൂട്ടുകെട്ട് ഹിറ്റുകൾ മാത്രമാണ് സമ്മാനിച്ചത്‌ എന്നതിനുപരി എന്നും പ്രേക്ഷകർക്ക്‌ ഓർത്തിരിക്കാനുള്ള സിനിമകളാണ് അവർ നല്കിയത്.വിശ്വനാഥനും ഭാനുവും പ്രേക്ഷകർക് പ്രണയവും,സങ്കടവും നൽകിയപ്പോൾ ജഗന്നാഥനും ഉണ്ണിമായയും തമാശകളും സമ്മാനിച്ചു.ഒരല്പം നേരത്തെക്കാണെങ്കിൽ കൂടി നിരഞ്ചനും-അഭിരാമിയും വീണ്ടും നമ്മെ അത്ഭുതപ്പെടുത്തി.ലാലെട്ടനെന്ന അത്ഭുതവും,മഞ്ചു എന്ന അഭിനയ വിസ്മയവും വീണ്ടും ഒന്നിക്കുകയാണ്-17വർഷങ്ങൾക് ശേഷം ഇന്ദു ചൂടൻ വരികയാണ്.പുതിയ കളികൾ കാണാനും ചിലത് കാണിച്ചു തരാനും നീ പോടാ മോനെ ദിനേശാ.... 

www.kampiliputhappu.blogspot.com

Ok Kanmani-Pavam Media

മണിരത്നത്തിന്റെ പ്രണയകാവ്യം "ഒകെ കണ്‍മണി" ഏപ്രിൽ 14 നു


ഏകദേശം 15 വർഷം മുൻപ് ഒരു ഏപ്രിൽ 14 നു ആയിരുന്നു മണിരത്നം ഒരു പ്രണയ കാവ്യവുമയി എത്തിയത്. ശാലിനി-മാധവൻ ജോഡിയുടെ "അലൈപായുതേ". തിരശീലയിൽ പ്രണയ മഴ പെയ്യിച്ച അലൈപായുതേ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നാണ്. റിപ്പോർട്ടുകൾ അനുസരിച്ച് മണിരത്നം ഈ ഏപ്രിൽ 14 നു വീണ്ടും പ്രണയിപ്പിക്കാൻ എത്തുകയാണ്. മണിരത്‌നം ചിത്രം ഓക്കെ കണ്‍മണിയുടെ ആദ്യലുക്ക് പുറത്തുവന്നു. . ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും ജോഡികളായെത്തുന്ന "ഒകെ കണ്‍മണി" ഏപ്രിൽ 14 നു റിലീസ് ചെയ്യാനുള്ള ശ്രമത്തിൽ ആണ് മണിരത്നം. "ഓ കാതല്‍ കണ്‍മണി" എന്നതിന്റെ ചുരുക്കെഴുത്താണ് " Ok Kanmani ".
വാലന്റൈന്‍സ് ഡേയിലാണ് സംവിധായകന്‍ പുതിയ പ്രണയകാവ്യത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കടലോരഗ്രാമത്തിലെ പ്രണയവും പ്രതികാരവും പറഞ്ഞ കടല്‍ എന്ന ചിത്രത്തിന് ശേഷം മെട്രോ പ്രണയകഥയുമായാണ് മണിരത്‌നം എത്തുന്നത്. ഒരേ സമയം തമിഴ്-മലയാളം പതിപ്പുകളിലായിരിക്കും ചിത്രം. ഉണരൂ എന്ന സിനിമയ്ക്ക് ശേഷം മണിരത്‌നം സംവിധായകനായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയായിരിക്കും ഓ കാതല്‍ കണ്‍മണി. ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. വാ മൂടി പേശവും ആയിരുന്നു ആദ്യചിത്രം. ചിത്രത്തിന് വേണ്ടിയുള്ള ഗാനങ്ങളുടെ കമ്പോസിംഗ് ഏ ആര്‍ റഹ്മാന്‍ പൂര്‍ത്തിയാക്കി. ഒക്ടോബര്‍ അവസാനത്തോടെ ചിത്രീകരണമാരംഭിച്ച ഓ കാതല്‍ കണ്‍മണീ ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയായത്.

ബാംഗ്ലൂർ,അഹമ്മദാബാദ്,മുംബൈ,ചെന്നൈ എന്നിവിടങ്ങളിലായാണ് ഓ കാതല്‍ കണ്‍മണി ചിത്രീകരിച്ചത്. കനിഹ,പ്രകാശ് രാജ് എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. അലൈപായുതേ എന്ന സിനിമയ്ക്ക് ശേഷം പിസി ശ്രീരാം ക്യാമറ ചലിപ്പിക്കുന്ന മണിരത്‌നം ചിത്രം കൂടിയാണിത്. മദ്രാസ് ടോക്കീസിന്റെ ബാനറില്‍ മണിരത്‌നവും സുഹാസിനി മണിരത്‌നവും ചേര്‍ന്നാണ് നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ ലഭിക്കുന്ന വലിയ ബ്രേക്ക് ആവും മണിരത്‌നം സിനിമയെന്നാണ് പ്രേക്ഷകരെ പോലെ പാവം മീഡിയയുടെയും,കമ്പിളിപുതപ്പിന്റെയും.പ്രതീക്ഷ


www.kampiliputhappu.blogspot.com

10 Mar 2015

A Dream

അവരുറങ്ങിക്കോട്ട്  

അദ്ധ്യാപകൻ തകൃതിയായി ക്ലാസ് എടുത്തു കൊണ്ടിരിക്കുകയാണ്,ക്ലാസ്സിൽ മൂന്നാമത്തെ ബഞ്ചിലെ മൂന്നു കുട്ടികൾ ഉറങ്ങുന്നത് ഗൌനിക്കാതെയുള്ള സാറിന്റെ ക്ലാസ്സെടുപ്പ് പിടിക്കാത്തതുകൊണ്ടാകണം ക്ലാസ്സിലെ ചില വിരുതന്മാർ ഉറങ്ങുന്ന കുട്ടികളെ സാറിന്റെ ശ്രദ്ധയിൽ പെടുത്തി,തന്റെ ക്ലാസ്സിന്റെ മടുപ്പ് മറ്റു കുട്ടികളെ കൂടി അറിയിപ്പിച്ച ആ മൂന്നു പേരെ ചൂണ്ടികൊണ്ട്‌ സാറ് പറഞ്ഞു:"എന്തിനാ വെറുതെ അവരെ ശല്യപ്പെടുത്തുന്നത് അവരുരങ്ങിക്കോട്ടേ,ക്ലാസ്സിനല്പം സ്വസ്ഥത ലഭിക്കും"എന്ന് പറഞ്ഞു സാർ തന്റെ കർത്തവ്യം തുടർന്ന്,വിദ്യാർഥികളും.
ശ്രീനിവാസൻ                                          പുനത്തിൽ കുഞ്ഞബ്ദുള്ള 
ആ മൂന്നു പേർ ഇന്ന് പ്രശസ്തരാണ് എന്നതിനുപരി അറിയപ്പെടുന്ന കലാകാരന്മാരാണ്.
ശ്രീനിവാസൻ,പുനത്തിൽ കുഞ്ഞബ്ദുള്ള,കെ പി രാഘവൻ.
സത്യത്തിൽ അവർ ഉറങ്ങുകയായിരുന്നില്ല,അവരുടെ സ്വപ്‌നങ്ങൾ കാണുകയായിരുന്നു ആ സ്വപ്നങ്ങളിൽ നിന്നും അവർ ഉണർന്നിരുന്നെങ്കിൽ മലയാളത്തിനു ഒരിക്കലും ശ്യാമളയെ ലഭിക്കുമായിരുന്നില്ല,തലത്തിൽ ദിനേശനെയും,വിജയനെയും ദാസനെയും ലഭിക്കുമായിരുന്നില്ല.സ്മാരകശിലകളും,പരലോകവും,മരുന്നും ആളുകൾ വായിക്കുകയുമില്ല.
സത്യത്തിൽ അവരായിരുന്നില്ലേ ആ ക്ലാസ്സിലെ യഥാര്ത ശരി?
www.kampiliputhappu.blogspot.com